അകന്ന ബന്ധുവുമായുള്ള പ്രണയത്തില്‍ കുടുംബത്തിന് എതിര്‍പ്പ്, മറ്റൊരു കല്യാണം ഉറപ്പിച്ചു, വിവാഹത്തിന് രണ്ടുദിവസം മുന്‍പ് കമിതാക്കള്‍ മരിച്ച നിലയില്‍

പ്രണയവിവാഹത്തിന് കുടുംബം എതിര്‍പ്പ് ഉന്നയിച്ചതോടെ, കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: പ്രണയവിവാഹത്തിന് കുടുംബം എതിര്‍പ്പ് ഉന്നയിച്ചതോടെ, കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍. ഇരുവര്‍ക്കും 21 വയസായിരുന്നു പ്രായം. ഉത്തര്‍പ്രദേശ് മഥുരയില്‍ ജ്യോതി, പങ്കജ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച വീടുകള്‍ക്ക് സമീപമുള്ള മരത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു. അകന്ന ബന്ധു എന്ന നിലയില്‍ യുവാവുമായുള്ള വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അതിനിടെ മറ്റൊരാളുമായി യുവതിയുടെ കല്യാണം ബന്ധുക്കള്‍ ഉറപ്പിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com