'ഭാരതം മതി'; സത്യപ്രതിജ്ഞയില്‍ 'ഹിന്ദുസ്ഥാന്‍' ഉപയോഗിക്കാതെ എഐഎംഐഎം എംഎല്‍എ; പാകിസ്ഥാനിലേക്ക് പോകാന്‍ ബിജെപി

ബിഹാര്‍ നിയമസഭയില്‍ എഐഎംഐഎം എംഎല്‍എയുടെ സത്യപ്രതിജ്ഞ വിവാദത്തില്‍
'ഭാരതം മതി'; സത്യപ്രതിജ്ഞയില്‍ 'ഹിന്ദുസ്ഥാന്‍' ഉപയോഗിക്കാതെ എഐഎംഐഎം എംഎല്‍എ; പാകിസ്ഥാനിലേക്ക് പോകാന്‍ ബിജെപി

പട്‌ന: ബിഹാര്‍ നിയമസഭയില്‍ എഐഎംഐഎം എംഎല്‍എയുടെ സത്യപ്രതിജ്ഞ വിവാദത്തില്‍. ഉറുദുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയ എംഎല്‍എ അക്തറുല്‍ ഇമ്രാന്‍, സത്യവാജകത്തിന്റെ ട്രാഫ്റ്റില്‍ 'ഹിന്ദുസ്ഥാന്‍' എന്ന വാക്ക് ഒഴിവാക്കി 'ഭാരത്' എന്ന് ഉള്‍പ്പെടുത്തണമെന്ന് ശഠിച്ചതാണ് വിവാദമായത്. ഭരണഘടനയില്‍ 'ഭാരത്' എന്ന വാക്കാണ് എന്നും താന്‍ അതുമാത്രമേ ഉപയോഗിക്കുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. 

സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ എഐഎംഐഎം സംസ്ഥാന പ്രസിഡന്റുകൂടിയായ എംഎല്‍എ ഇത് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ അനുവാദം നല്‍കി. 

താന്‍ 'ഹിന്ദുസ്ഥാന്‍' എന്ന വാക്ക് ഉച്ഛരിക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ഭരണഘടയുടെ ആമുഖത്തില്‍ പറയുന്ന 'ഭാരത്' എന്ന വാക്കാണ് ഉപയോഗിച്ചതെന്നും എംഎല്‍എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് 'ഹിന്ദുസ്ഥാന്‍' എന്ന വാക്കിനോട് വിരോധമൊന്നും ഇല്ലെന്ന് പറഞ്ഞ എംഎല്‍എ, ഇഖ്ബാലിന്റെ 'സാരേ ജഹാന്‍ സെ അച്ച' എന്ന കവിത ചൊല്ലുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ ഷാകില്‍ അഹമ്മദ് ഖാന്‍ സംസ്‌കൃതത്തില്‍ സത്യപ്രതജ്ഞ ചൊല്ലിയതിനെയും അദ്ദേഹം പ്രശംസിച്ചു. 

എംഎല്‍എയ്ക്ക് എതിരെ ഭരണമുന്നണിയായ എന്‍ഡിഎ രംഗത്തെത്തി. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപി എംഎല്‍എ നീരജ് സിങ് ബബ്ലു പറഞ്ഞു. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് പൊതുവേ ഉപയോഗിക്കുന്നതാണെന്നും ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജെഡിയു എംഎല്‍എ മദന്‍ സാഹ്നി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com