38കാരനെ ബന്ധു തീകൊളുത്തി കൊന്നു; ദുര്‍മന്ത്രവാദമെന്ന് സംശയിക്കുന്നതായി പൊലീസ്

തിങ്കളാഴ്ച വൈകുന്നേരം ബന്ധുവിനെ കാണാനായി എത്തിയതായിരുന്നു 38കാരന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: 38കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ ബന്ധു തീകൊളുത്തി കൊന്നു. ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച വൈകുന്നേരം ബന്ധുവിനെ കാണാനായി എത്തിയതായിരുന്നു 38കാരന്‍. ബെംഗളൂരുവിലെ ഐ ടി സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ടയാളുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍  പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com