നിവാര്‍ 120 കിമീ വരെ വേഗത്തില്‍ വീശും; അതീവ ജാഗ്രതയില്‍ തമിഴ്‌നാട്‌

2016ല്‍ ചെന്നൈ കണ്ട വര്‍ദാ ചുഴലിക്കാറ്റിനേക്കാളും ശക്തമായതാവും ഇതെന്നാണ് വിലയിരുത്തല്‍
നിവാര്‍ 120 കിമീ വരെ വേഗത്തില്‍ വീശും; അതീവ ജാഗ്രതയില്‍ തമിഴ്‌നാട്‌

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയോടെ കര തൊടുമെന്ന് വ്യക്തമായതിന് പിന്നാലെ യുദ്ധകാല അടിസ്ഥാന്‍ മുന്നൊരുക്കങ്ങളുമായി തമിഴ്‌നാട്. വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ താത്കാലിക ഷെല്‍ട്ടറുകള്‍ തുറക്കുകയും, കടലില്‍ പോയ മുഴുവന്‍ മത്സ്യതൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. 

നിലവില്‍ ചെന്നൈയില്‍ നിന്ന് 630 കിമീ അകലെയാണ് ചുഴലിക്കാറ്റ്. ഞായറാഴ്ച വൈകീട്ടോടെ ശ്രീലങ്കയ്ക്ക് വടക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 120 കിമീ വേഗതയില്‍ വരെ നിവാര്‍ വീശുമെന്നാണ് കണക്കാക്കുന്നത്. 2016ല്‍ ചെന്നൈ കണ്ട വര്‍ദാ ചുഴലിക്കാറ്റിനേക്കാളും ശക്തമായതാവും ഇതെന്നാണ് വിലയിരുത്തല്‍. 

ബുധനാഴ്ച ഉച്ചയോടെ കല്‍പാക്കത്തിനും കേളമ്പാക്കത്തിനും ഇടയില്‍ കര തൊടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച വൈകീട്ടോടെ മഴ ശക്തമാവും. വടക്കന്‍ ശ്രീലങ്കയില്‍ തിങ്കളാഴ്ച മുതല്‍ മഴ ശക്തമായിരുന്നു. 

കടലൂര്‍, ചിദംബരം തുടങ്ങിയ ജില്ലകളില്‍ ആര്‍ക്കോണത്ത് നിന്നുള്ള ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. നാഗപട്ടണം, പെരമ്പൂര്‍, പുതുകോട്ടെ, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തിരുവാവൂര്‍, അരിയല്ലൂര്‍, കാരക്കല്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com