ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി ; നിർണായക തീരുമാനം കാത്ത് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

വാക്‌സിന്‍ വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും
ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി ; നിർണായക തീരുമാനം കാത്ത് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി : ഓക്‌സ്‌ഫോഡ് വാക്സിൻ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. പരീക്ഷണം വിജയമോ എന്ന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ആരംഭിച്ചു. വാക്‌സിന്‍ വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും. 

ഇതോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സാധ്യതയേറിയതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണ അതോറിട്ടിയുടെ തീരുമാനം കാത്തിരിക്കുകയാണ്  സിറം ഇന്‍സ്റ്റിറ്റിയൂട്ട്. നിര്‍ണായകമായ മൂന്നാംഘട്ട ട്രയല്‍ റിപ്പോര്‍ട്ടും നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചാല്‍  ലൈസന്‍സിങ്ങിലേക്കു കടക്കും. 

നിയന്ത്രണ അതോറിറ്റിയുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ വാക്‌സീന്‍ വിതരണത്തിലേക്കു കടക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.   ഓക്‌സ്ഫഡ് വാക്‌സീന്റെ രാജ്യാന്തര ഉല്‍പാദകരായ അസ്ട്രാസെനക്ക, വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ബ്രിട്ടീഷ് അധികൃതരെ സമീപിച്ചിട്ടുണ്ട്. യുകെയുടെ നിലപാട് ഇന്ത്യ പരിശോധിക്കും. ഇതും രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും പരിഗണിച്ചായിരിക്കും വാക്സിൻ നിശ്ചയിച്ചതിലും നേരത്തേ വേണമോയെന്നതില്‍ തീരുമാനം കൈക്കൊള്ളുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com