ഇന്നലെ രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ ; ചികില്‍സയിലുള്ളവരുടെ എണ്ണം ഉയര്‍ന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2020 09:47 AM |
Last Updated: 25th November 2020 09:47 AM | A+A A- |
ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 44,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 92,22,217 ആയി ഉയര്‍ന്നു.
രാജ്യത്ത് വൈറസ് ബാധിതരായി ചികില്‍സയിലുള്ളവര്‍ 4,44,746 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,816 പേരാണ് രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ ഇന്ത്യയിലെ കോവിഡ് മുക്തരുടെ എണ്ണം 86,42,771 ആയി.
ഇന്നലെ മാത്രം 481 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,34,699 ആയി ഉയര്‍ന്നു.