പിടിഐ ചിത്രം
പിടിഐ ചിത്രം

ഇന്ധന ടാങ്കില്‍ കടത്താന്‍ ശ്രമം ; 100 കിലോ ഹെറോയിനുമായി ലങ്കന്‍ ബോട്ട് പിടിയില്‍ ; അയച്ചത് പാകിസ്ഥാന്‍

ശ്രീലങ്കന്‍ സ്വദേശികളായ ആറു ബോട്ടു ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു

ചെന്നൈ : 100 കിലോ മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടി. ഒമ്പതു ദിവസം നീണ്ട ഓപ്പറേഷന് ഒടുവിലാണ് തൂത്തുക്കുടിയില്‍ വെച്ച് ബോട്ട് കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കന്‍ സ്വദേശികളായ ആറു ബോട്ടു ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. 

ഷെനായ ദുവ എന്ന ശ്രീലങ്കന്‍ ബോട്ടാണ് പിടികൂടിയത്. അറസ്റ്റിലായ ബോട്ടു ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് ചോദ്യം ചെയ്തു വരികയാണ്. കടലില്‍ വെച്ച് പാകിസ്ഥാന്‍ ബോട്ടുകാര്‍ കൈമാറിയതാണ് ഇതെന്നാണ് പിടിയിലായവര്‍ പറയുന്നത്. 

പാശ്ചാത്യ രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയയിലേക്കും കടത്താന്‍ നല്‍കിയതായിരുന്നു ഇവയെന്നാണ് സൂചന. 99 പായ്ക്കറ്റ് ഹെറോയിന്‍, 20 ചെറിയ ബോക്‌സുകളിലായി മയക്കുമരുന്നുകള്‍, അഞ്ച് പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയവ പിടികൂടിയതായി കോസ്റ്റ് ഗോര്‍ഡ് അറിയിച്ചു. 

ഒഴിഞ്ഞ ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ജിഹാദ് മാത്രമല്ല, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ പാകിസ്ഥാന്‍ മയക്കുമരുന്നും ഉപയോഗിക്കുന്നതായി ഓപ്പറേഷനില്‍ പങ്കെടുത്ത കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com