നഗരത്തിലെ ജനവാസകേന്ദ്രത്തില്‍ പുലി, വീടിന്റെ മുന്നിലൂടെ നടന്നുനീങ്ങി; ഭീതിയില്‍ നാട്ടുകാര്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2020 10:47 AM  |  

Last Updated: 25th November 2020 10:47 AM  |   A+A-   |  

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍  ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ച് പുലി. ജനവാസ കേന്ദ്രത്തിലൂടെ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വീഡിയോ പുറത്തുവന്നു.

ഗാസിയാബാദില്‍ വിഐപികള്‍ താമസിക്കുന്ന പ്രമുഖ ജനവാസ കേന്ദ്രത്തിലൂടെ പുലി നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് നാട്ടുകാരെ ഞെട്ടിച്ചത്. ഡിസ്ട്രിക് മജിസ്‌ട്രേറ്റ്, സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് തുടങ്ങി പ്രമുഖര്‍ താമസിക്കുന്ന സ്ഥലത്താണ് പുലിയെ കണ്ടത്. ഒരു വീടിന്റെ മുന്‍വശത്ത് കൂടി പുലി നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്.

പുലിയ കണ്ടതോടെ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ പേടിക്കുകയാണ്. പുലിയെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.