വെട്രിവേല്‍ യാത്ര നിര്‍ത്തിവച്ച് ബിജെപി

നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡിസംബര്‍ 5 വരെയാണ് യാത്ര നിര്‍ത്തിവെച്ചത്
വെട്രിവേല്‍ യാത്ര നിര്‍ത്തിവച്ച് ബിജെപി

ചെന്നൈ:  തമിഴ്നാട്ടില്‍ ബിജെപി നടത്തിവന്ന വെട്രിവേല്‍ യാത്ര നിര്‍ത്തിവെച്ചു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡിസംബര്‍ 5 വരെയാണ് യാത്ര നിര്‍ത്തിവെച്ചത്.

നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ വെട്രിവേല്‍ യാത്ര തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയതിനാണ് മുരുകനെയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com