ഒരു വര്‍ഷത്തില്‍ ഒരു വിദേശയാത്ര പോലുമില്ലാതെ മോദി; അധികാരമേറ്റതിന് ശേഷം ആദ്യം 

അധികാരമേറ്റതിന് ശേഷം ആദ്യമായി ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഒരു വിദേശ യാത്ര പോലും നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഒരു വര്‍ഷത്തില്‍ ഒരു വിദേശയാത്ര പോലുമില്ലാതെ മോദി; അധികാരമേറ്റതിന് ശേഷം ആദ്യം 

ന്യൂഡല്‍ഹി: അധികാരമേറ്റതിന് ശേഷം ആദ്യമായി ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഒരു വിദേശ യാത്ര പോലും നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഈ വര്‍ഷത്തെ വിദേശ പര്യടനങ്ങള്‍ മാറ്റി വെച്ചത്. 

2021 മാര്‍ച്ചില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ക്വാഡ് രാജ്യങ്ങളിലേക്ക് ആവും മോദിയുടെ അടുത്ത വിദേശ രാജ്യ സന്ദര്‍ശനം എന്നാണ് സൂചന. 2019 നവംബറില്‍ ബ്രസീല്‍ സന്ദര്‍ശിച്ചതാണ് മോദിയുടെ അവസാന വിദേശ സന്ദര്‍ശനം. 2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ വിദേശ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി നിരന്തരം വിദേശ യാത്രകള്‍ നടത്തിയിരുന്നു. 

2014 ജൂണ്‍ 15നും, 2019 നവംബറിനും ഇടയില്‍ 96 രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയത്. 2014ല്‍ എട്ട് രാജ്യങ്ങള്‍, 2015ല്‍ 23 രാജ്യങ്ങള്‍, 2016ല്‍ 17, 2017ല്‍ 14, 2018ല്‍ 20, 2019ല്‍ 14 രാജ്യങ്ങളിലേക്കാണ് മോദി എത്തിയത്. പ്രധാനമന്ത്രിയുടെ നിരന്തരമുള്ള വിദേശ യാത്രകള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. 

2019 നവംബറിന് ശേഷം പ്രധാനമന്ത്രി വിദേശ യാത്രകള്‍ നടത്തിയിട്ടില്ല. എയര്‍ ഇന്ത്യ 1 എന്ന പേരില്‍ തയ്യാറായ പുതിയ വിമാനത്തിലാവും ഇനി പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com