ആരുമില്ലാത്ത സമയം വീട്ടിലെത്തി; ഭീഷണിപ്പെടുത്തി എട്ടാം ക്ലാസുകാരിയെ 19കാരന്‍ ബലാത്സംഗം ചെയ്തു; സാഹചര്യം മുതലെടുത്ത് പീഡനം ആവര്‍ത്തിച്ചു; അറസ്റ്റ്

ഭയം മൂലം വിവരം പുറത്തു പറയാത്ത സാഹചര്യം മുതലെടുത്ത് പ്രതി വീണ്ടും ബലാത്സംഗത്തിനിരയാക്കുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: ഭീഷണിപ്പെടുത്തി  എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 19കാരനായ പ്രതിയെ ചൊവാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുഗ്രാമിലെ ന്യൂ കോളനി പ്രദേശത്താണ്. സമീപവാസിയായ യുവാവാണ് 14കാരിയെ ബലാത്സംഗം ചെയ്തത്. പലതവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്ന പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലമാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

നവംബര്‍ ആറിനാണ് പ്രതി ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്നും ആരെങ്കിലും പീഡനവിവരമറിഞ്ഞാല്‍ വീട്ടുകാരെ വകവരുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

ഭയം മൂലം വിവരം പുറത്തു പറയാത്ത സാഹചര്യം മുതലെടുത്ത് പ്രതി വീണ്ടും ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരി വിവരങ്ങള്‍ ചോദിച്ചതോടെ പെണ്‍കുട്ടി പീഡനവിവരം വ്യക്തമാക്കുകയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കുടുംബം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com