മഹാരാഷ്ട്രയില്‍ ഇന്ന് 6,159പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളത് 84,464പേര്‍

അതേസമയം, കേരളത്തില്‍ ഇന്നും ഉയര്‍ന്ന കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
മഹാരാഷ്ട്രയില്‍ ഇന്ന് 6,159പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളത് 84,464പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 6,159പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 4,844 പേര്‍ രോഗമുക്തരായി. 65പേര്‍ മരിച്ചു. 17,95,959പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16,63,723പേര്‍ രോഗമുക്തരായി. 84,464പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 46,748പേര്‍ മരിച്ചു. 

അതേസമയം, കേരളത്തില്‍ ഇന്നും ഉയര്‍ന്ന കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6,491പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  26 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം 2121ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com