ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിക്ക് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 10:38 AM |
Last Updated: 26th November 2020 10:39 AM | A+A A- |

ന്യൂഡല്‍ഹി : ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയെ സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു.
നേരിയ രോഗലക്ഷണം തോന്നിയപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു എന്ന് മന്ത്രി അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, പരിശോധനയ്ക്ക് വിധേയനാകണമെന്നും ഗോപാല്‍ റായ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അരവിന്ദ് കെജരിവാള്‍ മന്ത്രിസഭയില്‍ പരിസ്ഥിതി, വികസനം, തൊഴില്‍, പൊതുഭരണം, ജലസേചനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് ഗോപാല്‍ റായിക്കുള്ളത്.
शुरुआती लक्षणों के बाद कोरोना टेस्ट कराया था जिसकी रिपोर्ट पॉजिटिव आई है। पिछले कुछ दिनों में जो लोग भी मेरे संर्पक में आए हैं कृपया वो अपना ध्यान रखें और टेस्ट करवा लें।
— Gopal Rai (@AapKaGopalRai) November 26, 2020