കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ സ്‌കൂള്‍ തുറക്കില്ല; നിലപാട് അറിയിച്ച് സത്യേന്ദര്‍ ജെയിന്‍

കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തതിനാല്‍ തത്കാലം സ്‌കൂളുകള്‍ തുറക്കില്ലെന്ന് മന്ത്രി പറഞ്ഞു
കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ സ്‌കൂള്‍ തുറക്കില്ല; നിലപാട് അറിയിച്ച് സത്യേന്ദര്‍ ജെയിന്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല. താമസിയാതെ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തതിനാല്‍ തത്കാലം സ്‌കൂളുകള്‍ തുറക്കില്ലെന്ന് മന്ത്രി പറഞ്ഞു.

പ്രതിദിന വര്‍ധനവില്‍ ആദ്യമൂന്നിടങ്ങളില്‍  ഒന്നാണ് ഡല്‍ഹി. ദിനം പ്രതിയുള്ള മരണനിരക്കില്‍ ഒന്നാമതുമാണ്. കഴിഞ്ഞ ദിവസം 61,000ത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അയ്യായിരത്തിലധികം പേര്‍ക്കാണ് പോസിറ്റിവായത്. 

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കന്നത്. നവംബര്‍  ഏഴിന് 15. 2 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നരിരക്ക്. നവംബര്‍ 15ന് 15. 3 വരെ എത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com