'പെണ്‍കുട്ടിയെ തുറിച്ച് നോക്കി'; അമ്മ പിടിച്ചുവെച്ചു, കൗമാരക്കാരനായ മകന്‍ അയല്‍വാസിയായ യുവാവിനെ കൂത്തിക്കൊന്നു; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 09:03 PM |
Last Updated: 26th November 2020 10:35 PM | A+A A- |

ജയ്പൂര്‍: മുപ്പത്തിമൂന്ന് കാരിയായ അമ്മയുടെ സഹായത്തോടെ മകന്‍ അയല്‍വാസിയായ യുവാവിനെ കുത്തിക്കൊന്നു. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ തുറിച്ച് നോക്കിയ കാരണത്താലാണ് കൊലപാതകം. 26 കാരനായ സദ്ദാം എന്നയാളാണ് കൊല്ലപ്പെട്ടത്്.
മുംബൈയിലെ കോട്ടയിലെ ഹൗസിങ് കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. തന്റെ ബന്ധുവായ പെണ്‍കുട്ടിയെ തുറിച്ചുനോക്കിയതിന് കൗമാരക്കാരനെ സദ്ദാം വഴക്കു പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞദിവസം ബൈക്ക് ഓടിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൗമാരക്കാരന്‍ തുറിച്ചുനോക്കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴിക്കിട്ടിരുന്നു.
രാത്രിയില്‍ അമ്മയും മകനും ചേര്‍ന്ന് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് കൊലനടത്തിയത്. അമ്മ യുവാവിന്റെ കൈ കൂട്ടിപ്പിടിച്ച സമയത്ത് മകന്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ സദ്ദാമിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തു.