യുപിയില്‍ ആറ് മാസത്തേക്ക് പണിമുടക്കിന് നിരോധനം; സംസ്ഥാനത്ത് എസ്മ നടപ്പാക്കി; ലഖ്‌നൗവില്‍ 144

യുപിയില്‍ ആറ് മാസത്തേക്ക് പണിമുടക്കിന് നിരോധനം; സംസ്ഥാനത്ത് എസ്മ നടപ്പാക്കി; ലഖ്‌നൗവില്‍ 144
യുപിയില്‍ ആറ് മാസത്തേക്ക് പണിമുടക്കിന് നിരോധനം; സംസ്ഥാനത്ത് എസ്മ നടപ്പാക്കി; ലഖ്‌നൗവില്‍ 144

ലഖ്‌നൗ: ആറ് മാസത്തേക്ക് സംസ്ഥാനത്ത് പണിമുടക്കുന്നത് നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറ് മാസത്തേക്ക് പണിമുടക്കിന് നിരോധം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് അവശ്യ സർവീസ് നിയമം (എസ്മ) നടപ്പാക്കി.

നവംബര്‍ 26ന് 10  ട്രേഡ് യൂണിയനുകള്‍ നല്‍കിയ പണിമുടക്കിനെ ചില സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയന്‍ പിന്തുണച്ചതിനെ തുടര്‍ന്നാണ് യോഗി സര്‍ക്കാരിന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2021 മെയ് വരെ നിരോധനം തുടരും. 

എസ്മ നടപ്പിലുള്ള സമയത്ത് പണിമുടക്കിയാല്‍ തടവോ ആയിരം രൂപ പിഴയോ ശിക്ഷ ലഭിക്കും. പൊലീസിന് വാറന്റില്ലാത അറസ്റ്റ് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്. നേരത്തെ ഈ വര്‍ഷം മെയിലും യോഗി സര്‍ക്കാര്‍ യുപിയില്‍ എസ്മ നടപ്പാക്കിയിരുന്നു. 

അതിനിടെ ലഖ്‌നൗവില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് കലക്ടര്‍ 144 പ്രഖ്യാപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുവാദമില്ലാതെ ചടങ്ങുകളോ ആളുകള്‍ കൂടുന്ന സംഭവങ്ങള്‍ക്ക് അനുമതി നല്‍കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com