അനുരഞ്ജന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ; കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കൃഷിമന്ത്രി

പുതിയ കാര്‍ഷിക നയം ഈ കാലത്തിന്റെ ആവശ്യമാണ്. വരും കാലങ്ങളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുക
അനുരഞ്ജന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ; കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കൃഷിമന്ത്രി

ന്യൂഡല്‍ഹി : കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ, കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സഹോദരങ്ങള്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. 

എല്ലാ വിഷയവും ചര്‍ച്ചചെയ്യാം. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാകും. ചര്‍ച്ചയില്‍ പോസിറ്റീവ് ആയ ഫലം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി തോമര്‍ പറഞ്ഞു. 

പുതിയ കാര്‍ഷിക നയം ഈ കാലത്തിന്റെ ആവശ്യമാണ്. വരും കാലങ്ങളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുക. കര്‍ഷക സഹോദരങ്ങളുടെ തെറ്റായ ധാരണകള്‍ മാറ്റാന്‍ ഇടപെടാന്‍ പഞ്ചാബിലെ സെക്രട്ടറി തല ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. 

ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രമന്ത്രി തോമര്‍ പറഞ്ഞു. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനെ ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാരും പൊലീസും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരഹ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പൊലീസിന്റെ ബാരിക്കേഡ് പുഴയിലേക്ക് വലിച്ചെറിയുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com