ഒരു പ്രദേശം നിറയെ വിലപിടിപ്പുള്ള വജ്രം; വാരിപ്പെറുക്കി നാട്ടുകാര്‍

ഒരു പ്രദേശം നിറയെ വിലപിടിപ്പുള്ള വജ്രം; വാരിപ്പെറുക്കി നാട്ടുകാര്‍
ഒരു പ്രദേശം നിറയെ വിലപിടിപ്പുള്ള വജ്രം; വാരിപ്പെറുക്കി നാട്ടുകാര്‍

കൊഹിമ: നാഗാലാന്‍ഡിലെ ഒരു പ്രദേശത്ത് വന്‍ വജ്ര ശേഖരം കണ്ടെത്തി. ഇവ വാരിയെടുക്കാനായി നിരവധി പേര്‍ ഇവിടെയെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഗാലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിങ് എന്ന ഗ്രാമ പ്രദേശത്താണ് പ്രകൃതി തന്നെ ഒരുക്കിയ വലിയ വജ്രനിധിയുള്ളത്. ഇതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നഗാലാന്‍ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

വജ്രം ലഭിക്കുന്ന വാര്‍ത്ത പരന്നതോടെ ഇതു കണ്ടെത്താനായി നൂറുകണക്കിന് ഗ്രാമവാസികള്‍ ഗ്രാമത്തിലെ ഒരു ചെറിയ കുന്നില്‍ കുഴിക്കുന്ന വീഡിയോ വ്യാഴാഴ്ച വൈറലായിരുന്നു. കുന്നില്‍ നിന്ന് വജ്രം പോലുള്ള കല്ലുകള്‍ ഗ്രാമവാസികള്‍ കുഴിച്ചെടുത്തു. ഈ പ്രദേശത്ത് തമ്പടിച്ച് വിലയേറിയ ലോഹം കുഴിക്കാനുള്ള ശ്രമം ഗ്രാമവാസികള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

അതേസമയം പ്രദേശത്ത് നിന്ന് വജ്രക്കല്ലുകള്‍ കണ്ടെത്തിയത് സംബന്ധിച്ച് നാഗാലാന്‍ഡ് ജിയോളജി വിഭാഗവും ഖനന വിഭാഗവും പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പഠനത്തിന് ശേഷം മാത്രമെ കല്ലുകള്‍ വജ്രമാണോ അതോ മറ്റെന്തെങ്കിലും ലോഹമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Article

കേരളത്തില്‍ ഡിസംബര്‍ ആദ്യം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

കോണ്‍ഗ്രസ് നടത്തിയ പരിശോധനയില്‍ നെഗറ്റീവ്;  സര്‍ക്കാര്‍ ആശുപത്രിയിലെ ടെസ്റ്റില്‍ കോവിഡ്;  സിപിഎമ്മിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി

അള്‍ട്രാസൗണ്ടിനിടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, മദ്യലഹരിയില്‍ ലൈംഗികാതിക്രമം; ഗര്‍ഭിണിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

സ്ഥിതി കൂടുതൽ വഷളാകുന്നു ; 60 ശതമാനം പേരും മാസ്‌ക് ധരിക്കുന്നില്ല ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

തൃണമൂലിന് തിരിച്ചടി; നന്ദിഗ്രാം സമരനായകന്‍ രാജി നല്‍കി; ബിജെപിയിലേക്കെന്ന് സൂചന

നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com