ഡല്‍ഹി ചലോ മാര്‍ച്ച് മുന്നോട്ട് ; ജലപീരങ്കി, കണ്ണീര്‍ വാതകപ്രയോഗം ; യുദ്ധസന്നാഹവുമായി പൊലീസ് ( വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 27th November 2020 10:30 AM |
Last Updated: 27th November 2020 10:30 AM | A+A A- |

ന്യൂഡല്‍ഹി : കര്‍ഷക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന കര്‍ഷക മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പൊലീസ് വിലക്ക് ഭേദിച്ച് മുന്നോട്ടുപേകാന്‍ സമരക്കാര്‍ തുനിഞ്ഞതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
ഡല്‍ഹിയിലേക്കുള്ള അഞ്ച് അതിര്‍ത്തികളും ഹരിയാന പൊലീസ് അടച്ചിരിക്കുകയാണ്. ബാരിക്കേഡുകളും മുള്ളുവേലികളും എല്ലാം കൊണ്ട് പൊലീസ് റോഡ് ബ്ലോക്ക് ചെയ്തു. കര്‍ഷകര്‍ അതിക്രമിച്ച് പോകുന്ന ഘട്ടം ഉണ്ടാകുന്നത് തടയാന്‍ റോഡില്‍ മണ്ണിട്ട് തടയാനും പൊലീസ് നീക്കമുണ്ട്. അതിനായി മണ്ണുലോറികളും എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പൊലീസിനെ കൂടാതെ സിആര്‍പിഎഫ് അടക്കമുള്ള അര്‍ധസൈനിക വിഭാഗങ്ങളെയും ഹരിയാന-ഡല്‍ഹി അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ട്. ശംഭു അതിര്‍ത്തിയില്‍ തടഞ്ഞ പൊലീസുകാരും സമരക്കാരുമാണ് ഏറ്റുമുട്ടിയത്. ഞങ്ങള്‍ സമാധാനപരമായി സമരം നടത്തുകയായിരുന്നു. ഞങ്ങളുടെ പ്രതിഷേധസമരം തുടരും. ഞങ്ങള്‍ ഡല്‍ഹിയിലെത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.
ഇന്നലെ രാത്രി ഹരിയാനയിലെ സോനിപത്തില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ആറ് മാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ അടക്കം മുന്‍കരുതലുകളോടെയാണ് കര്‍ഷകര്‍ പ്രതിഷേധമാര്‍ച്ചിനെത്തിയത്. കിസാന്‍ സംഘര്‍ശ് സമിതിയുടെ നേതൃത്വത്തില്‍ അമൃത്സറില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്.
#WATCH Police use tear gas shells to disperse protesting farmers at Singhu border (Haryana-Delhi border).
— ANI (@ANI) November 27, 2020
Farmers are headed to Delhi as part of their protest march against Centre's Farm laws. pic.twitter.com/Z0yzjX85J5