'ഗോക്കള്‍ നമ്മുടെ മാതാവ്, കശാപ്പ് ചെയ്യാന്‍ സമ്മതിക്കില്ല'; ഗോവധ നിരോധന ബില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക മന്ത്രി 

അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും
'ഗോക്കള്‍ നമ്മുടെ മാതാവ്, കശാപ്പ് ചെയ്യാന്‍ സമ്മതിക്കില്ല'; ഗോവധ നിരോധന ബില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക മന്ത്രി 

ബംഗലൂരു : ഗോവധ നിരോധന ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക മന്ത്രി പ്രഭു ചവാന്‍. 'വിഷയം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. നിയമത്തിലെ വ്യവസ്ഥകള്‍ ഇതിന് ശേഷം അറിയിക്കുമെന്ന് കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു. 


ഗോവധ നിരോധനം സംബന്ധിച്ച് ഈ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഗോക്കള്‍ നമ്മുടെ മാതാവാണ്. അവയെ കശാപ്പ് ചെയ്യാന്‍ സമ്മതിക്കില്ല.  ബില്‍ നൂറു ശതമാനവും അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ചിരിക്കും.' മന്ത്രി ചവാന്‍ പറഞ്ഞു.

ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്. നിയമം മുന്‍പു നടപ്പാക്കിയ ഗുജറാത്ത്, യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. പ്രധാന കാര്യം ഇത് ഗോമാതാവിനെ സംരക്ഷിക്കാനുള്ളതാണ് എന്നതാണ്. വ്യത്യസ്തവും സുന്ദരവുമായ നിയമമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പരാജയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് 'ലവ് ജിഹാദ്', 'ഗോവധം' ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നതെന്നും തെരഞ്ഞെടുപ്പ് ജയിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും സിദ്ധരാമയ്യ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com