മദ്യം വാങ്ങാന്‍ പണം തന്നില്ല; ഭാര്യയെ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ചുകൊന്നു; യുവാവ് പിടിയില്‍

മഹാരാഷ്ട്രയില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്നതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുനെ: മഹാരാഷ്ട്രയില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്നതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. പണം നല്‍കാനുള്ള ആവശ്യം ഭാര്യ നിരസിച്ചത് വാക്കേറ്റത്തില്‍ കലാശിച്ചു.തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് ഫ്രൈയിങ് പാന്‍   ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പുനെയിലാണ് സംഭവം. തുടര്‍ച്ചയായി മദ്യം വാങ്ങാന്‍ യുവാവ് പണം ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ഈ ആവശ്യം ഭാര്യ നിരസിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

പണം നല്‍കാത്തതിന്റെ പേരില്‍ ദമ്പതികള്‍ വഴക്കു കൂടി. കുപിതനായ ഭര്‍ത്താവ് ഭാര്യയെ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ, സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com