പിഎം കിസാന്‍ സമ്മാന്‍ നിധി ഏഴാം ഗഡു ഡിസംബറില്‍; പേര് ഉണ്ടോ എന്നറിയാം

പിഎം കിസാന്‍ സമ്മാന്‍ നിധി ഏഴാം ഗഡു ഡിസംബറില്‍; പേര് ഉണ്ടോ എന്നറിയാം

ഗുണഭോക്താക്കള്‍ ഇത് സംബന്ധിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഏഴാം ഗഡു ആനുകൂല്യം ഡിസംബറില്‍  ലഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ ഇത് സംബന്ധിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്.

പിഎം കിസാന്‍ സമ്മാന്‍ നിധി സ്‌കീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in തുറക്കുക.
'ഫാര്‍മര്‍ കോര്‍ണര്‍' എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ഒരു ഡ്രോപ്പ് ഡൌണ്‍ മെനു കാണാം
ഗുണഭോക്തൃ പട്ടിക ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഈ പട്ടികയില്‍, പിഎംകിസാന്‍ സ്‌കീമിനായുള്ള അപേക്ഷയുടെ നില നിങ്ങള്‍ക്ക് അറിയാം. ഇതിനായി ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതുണ്ട്. അതിന് ശേഷം പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയും 

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പരിശോധിക്കുന്നതെങ്കില്‍ ആദ്യം പിഎം കിസാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യണം. അതില്‍ നിങ്ങളുടെ പേര് ഇല്ലങ്കില്‍ നിങ്ങള്‍ക്ക് അവിടെ പരാതി രേഖപ്പെടുത്താന്‍ കഴിയും.  ആറാം ഗഡു ഉപഭോക്താവായിരുന്നു നിങ്ങളെങ്കില്‍, ഇപ്പോള്‍ പട്ടികയില്‍ പേര് ഇല്ലെങ്കില്‍ 011-24300606 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ ഈ പറയുന്ന നമ്പറുകളിലും ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെടാം. 

പിഎം കിസാന്‍ ടോള്‍ ഫ്രീ നമ്പര്‍ 18001155266
പിഎം കിസാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 155261
പിഎം കിസാന്‍ ലാന്‍ഡ് ലൈന്‍ നമ്പര്‍ 011-23381092, 23382401
അഡീഷണല്‍ പിഎം കിസാന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 0120 -6025109

പിഎം കിസാന്‍ ഇമെയില്‍ ഐഡി: pmkisam-ict@gov.in എന്നിങ്ങനെ ബന്ധപ്പെടാം

2021 വരെ മാര്‍ച്ച് 31 വരെ ഈ പദ്ധതി പ്രകാരം  ആനുകൂല്യം ലഭിക്കുന്നതിനായി ആസം, മേഘാലയ, ജമ്മു, ലഡാക്ക് എന്നിവിടങ്ങളില്‍ ചില ഇളവുകള്‍ കേന്ദ്രമന്ത്രി സഭ അനുവദിച്ചിരുന്നു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം ആറാം ഗഡുവായി 17,100 കോടി രൂപ പ്രധാനമന്ത്രി ആഗസ്റ്റ് 9ന് 8.55 കോടിയിലധികം കര്‍ഷകരുടെ അക്കൌണ്ടുകളിലേയ്ക്ക് അയച്ചിരുന്നു.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് തവണയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകുല്യം കര്‍ഷകര്‍ക്ക് ലഭിക്കുുക. ഏപ്രില്‍ മുതല്‍ ജൂലൈ, ഓഗസ്റ്റ് മുതല്‍ നവംബര്‍, ഡിസംബര്‍ മുതല്‍ മാര്‍ച്ച് എന്നിങ്ങനെയാണ്. പിഎം കിസാന്‍ പദ്ധതി പ്രകാരം 14 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായാണ് സര്‍ക്കാര്‍ നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com