ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി; തീപിടിത്തത്തില്‍  മൂന്ന് പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

രാജസ്ഥാനില്‍ ഓടുന്ന ബസിന് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു
ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി; തീപിടിത്തത്തില്‍  മൂന്ന് പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ജയ്പൂര്‍: രാജസ്ഥാനില്‍ ഓടുന്ന ബസിന് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി- ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഉടനെ ബസിന് തീപിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീപിടിത്തത്തില്‍ പൊള്ളലേറ്റാണ് മൂന്ന് പേര്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com