ഭഗവത് ഗീത സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി  

ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന വ്യക്തി നൽകിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്
ഭഗവത് ഗീത സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി  

ലഖ്നൗ: ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന വ്യക്തി നൽകിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. വിഷയത്തിൽ ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാൻ കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു. 

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി ഭഗവത് ഗീത പഠിപ്പിക്കണമെന്നായിരുന്നു ബ്രഹ്മ ശങ്കര്‍ ശാസ്ത്രി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം അവ്യക്തവും തെറ്റിദ്ധാരണ നിറഞ്ഞതും ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരനോട് ആവശ്യവുമായി ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ ബോര്‍ഡിനെയോ യൂണിവേഴ്‌സിറ്റിയേയോ സമീപിക്കാൻ കോടതി നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com