ദിനപ്പത്രങ്ങളുടെ പ്രചാരം പെരുപ്പിച്ചുകാട്ടി തട്ടിയത് കോടികള്‍; ഗുജറാത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ദിനപ്പത്രങ്ങളുടെ പ്രചാരം പെരുപ്പിച്ചുകാട്ടി തട്ടിയത് കോടികള്‍; ഗുജറാത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍
ദിനപ്പത്രങ്ങളുടെ പ്രചാരം പെരുപ്പിച്ചുകാട്ടി തട്ടിയത് കോടികള്‍; ഗുജറാത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍

അഹമ്മദാബാദ്: ദിനപ്പത്രങ്ങളുടെ പ്രചാരം പെരുപ്പിച്ചുകാട്ടി തട്ടിപ്പു നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. സൂറത്തിലെ ബിജെപി നേതാവും സങ്കേത് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ പിവിഎസ് ശര്‍മയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. അഹമ്മദാബാദിലെ കോടതി ബുധനാഴ്ച വരെ ശര്‍മയെ ഇഡി കസ്റ്റഡിയില്‍ വിട്ടു.

സത്യം ടൈംസ് എന്ന പേരില്‍ ഗുജറാത്തിയിലും ഇംഗ്ലീഷിലും ശര്‍മയുടെ കമ്പനി പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. ഗുജറാത്തി, ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് യഥാക്രമം 300-600, 0-290 എന്നിങ്ങനെയാണ് ദിവസേന സര്‍ക്കുലേഷന്‍. എന്നാല്‍ പരസ്യക്കാരെ ആകര്‍ഷിക്കാന്‍ രേഖകളിലിത് 23,500, 6,000-6,300 എന്നിങ്ങനെ പെരുപ്പിച്ചു കാണിച്ചുവെന്നാണ് ആരോപണം. 

കോപ്പികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി സര്‍ക്കാര്‍- സ്വകാര്യ പരസ്യ ഏജന്‍സികളെ കബളിപ്പിക്കുകയും പരസ്യയിനത്തില്‍ 2.7 കോടി രൂപ അനധികൃതമായി സമ്പാദിക്കുകയും ചെയ്തു. ഇതിനായി ശര്‍മ വ്യാജ രേഖകളുണ്ടാക്കിയെന്നും ആരോപണമുണ്ട്. 

ആദായ നികുതി വകുപ്പ് ഗുജറാത്ത് പൊലീസില്‍ നല്‍കിയ എഫ്‌ഐആര്‍ പരിശോധിച്ച ശേഷമാണ് ശര്‍മയ്ക്കും കമ്പനിക്കും മറ്റുള്ളവര്‍ക്കുമെതിരേ കേസെടുത്തതെന്ന് ഇഡി അറിയിച്ചു. നികുതി വെട്ടിപ്പു നടത്തിയെന്ന കേസില്‍ ഒക്ടോബറില്‍ ശര്‍മയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com