ഇന്‍ സ്‌പേസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മലയാളി ശാസ്ത്രജ്ഞര്‍ പരിഗണനയില്‍

ചെയർമാൻ പദവിയിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗലൂരു : ഇന്‍ സ്‌പേസ് ചെയര്‍മാന്‍ പദവിയിലേക്ക് ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞരും പരിഗണനയില്‍. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ എസ് സോമനാഥ്, പി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. മറ്റൊരു മുതിര്‍ന്ന ശാസ്ത്രജ്ഞനായ സാം ദയാല്‍ ദേവിന്റെ പേരും ഐഎസ്ആര്‍ഒ നിര്‍ദേശിച്ചിട്ടുണ്ട്. 

ബഹിരാകാശ മേഖലയിലെ സ്വകാര്യ വ്യവസായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു നോഡല്‍ ഏജന്‍സിയാണ് ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (IN-SPACe). സോമനാഥ്, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ യഥാക്രമം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ് സി), യുആര്‍ റാവു ബഹിരാകാശ കേന്ദ്രം (യുആര്‍എസ്‌സി) എന്നിവയുടെ ഡയറക്ടര്‍മാരാണ്.

ഉപഗ്രഹങ്ങളിലും വിക്ഷേപണ വാഹനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ് യു) വിന്റെ ഡയറക്ടറാണ് സാം ദയാല്‍ ദേവ്. ഈ മൂന്നു പേരുകളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും, അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com