കോവിഡ് വാക്‌സിൻ: അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് 

2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രസർക്കാർ വാങ്ങുമെന്നാണ് സൂചന
കോവിഡ് വാക്‌സിൻ: അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് 

ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാർ എത്ര വാക്സിൻ ഡോസ് വാങ്ങുമെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം 2021 ജൂലൈയോടുകൂടി 300-400 ദശലക്ഷം ഡോസ് വാക്‌സിൻ വാങ്ങുമെന്നാണ് സൂചനയെന്ന് അറിയിച്ചു. 

ഇന്ന് പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയിരുന്നു. വാക്‌സിൻ വികസിപ്പിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മരുന്ന് കമ്പനികൾ അദ്ദേഹം സന്ദർശിച്ചു. വാക്സിൻ നിർമാണപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനകയുമായി ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com