രണ്ടുദിവസം കഴിഞ്ഞാല്‍ വിവാഹം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും തൂങ്ങിമരിച്ചു

ഇവരെ ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും ആത്മഹത്യ ചെയ്തു. ഇവരെ ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. 

നവംബര്‍ 30നാണ് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ വസ്ത്രങ്ങള്‍ വാങ്ങാനെന്നു പറഞ്ഞ് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ജീതു എന്ന യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com