അയല്‍വാസിയായ യുവാവിനെതിരെ പരാതി; ഗര്‍ഭിണി മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ദുരൂഹത

അയല്‍വാസിയായ യുവാവിവിനും സത്രീക്കുമെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു
അയല്‍വാസിയായ യുവാവിനെതിരെ പരാതി; ഗര്‍ഭിണി മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ദുരൂഹത

ലക്‌നൗ: 28കാരിയായ ഗര്‍ഭിണി കുത്തേറ്റു മരിച്ചനിലയില്‍. ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് സംഭവം. നാല് മാസം ഗര്‍ഭിണിയായ യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ വീട്ടിലെ മുറിയില്‍ കണ്ടെത്തുകയായിരുന്നു. 

മാസങ്ങള്‍ക്ക് മുന്‍പ് അയല്‍വാസിയായ യുവാവിവിനും സത്രീക്കുമെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.  സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

മൃതേദഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com