എല്ലാവരും കല്യാണത്തിന് പോയി, അച്ഛന്‍ മരുമകളെ ബലാത്സംഗം ചെയ്തു; വഴക്കിട്ട മകനെ വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ മരുമകളെ ബലാത്സംഗം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ അച്ഛന്‍ മൂത്ത മകനെ വെടിവെച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മരുമകളെ ബലാത്സംഗം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ അച്ഛന്‍ മൂത്ത മകനെ വെടിവെച്ചു കൊന്നു. ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവം പൊലീസിനെ അറിയിക്കുമെന്ന് മൂത്തമകന്‍ ഭീഷണി മുഴക്കിയതാണ് പ്രകോപനത്തിന് കാരണം. 56കാരനെതിരെ ബലാത്സംഗം, കൊലപാതകം എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

മൊറാദാബാദ് ജില്ലയിലാണ് സംഭവം. ഒരു വര്‍ഷം മുന്‍പായിരുന്നു മൂത്ത മകന്റെ വിവാഹം. നവംബര്‍ 25ന് വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ മരുമകളെ അച്ഛന്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. ഈസമയത്ത് മൂത്തമകനും മറ്റു ബന്ധുക്കളും വിവാഹ പരിപാടിയില്‍ പങ്കെടുക്കാനായി വീടിന്റെ വെളിയിലായിരുന്നു. മരുമകള്‍ തനിക്ക് നേരിട്ട ഭുരനുഭവം ഭര്‍തൃമാതാവിനോടും ഭര്‍ത്താവിനോടും പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതിനിടെ 56കാരനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാര്യയും മകനും ഭീഷണി മുഴക്കി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അച്ഛന് പിന്തുണയുമായി ഇളയ മകന്‍ എത്തിയതായി പൊലീസ് പറയുന്നു. ചേരി തിരിഞ്ഞുള്ള വാക്കേറ്റത്തിനിടെ, തോക്ക് എടുത്ത് മൂത്ത മകന് നേരെ അച്ഛന്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.56കാരന്‍ സെക്യൂരിറ്റി ഏജന്‍സിയിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മൂത്ത മകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com