കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് 'ഗുരുതര ആരോഗ്യപ്രശ്‌നം';  സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് യുവാവ്

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളി ആയതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചന്ന് ചൂണ്ടിക്കാട്ടി നഷ്ട്പരിഹാരം ആവശ്യപ്പെട്ട് യുവാവ് രംഗത്ത്
കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് 'ഗുരുതര ആരോഗ്യപ്രശ്‌നം';  സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് യുവാവ്

ചെന്നൈ: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളി ആയതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചന്ന് ചൂണ്ടിക്കാട്ടി നഷ്ട്പരിഹാരം ആവശ്യപ്പെട്ട് യുവാവ് രംഗത്ത്. പൂനെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശിയാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മാനസികപ്രശ്നങ്ങളും ഉണ്ടായെന്നാണ് ആരോപണം. തനിക്ക് 5 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്നാണ് ആവശ്യം. 

കോവിഡ് വാക്‌സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്് സിഇഒ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെ വാക്‌സിന്റെ നിര്‍മാണവും വിതരണവും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ആള്‍ തന്നെ രംഗത്തുവന്നത്.

ഒക്ടോബര്‍ ഒന്നിനാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്്  ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എ്ന്ന സ്ഥാപനത്തില്‍ നിന്നാണ് ഇയാല്‍ വാക്‌സിന്‍ എടുത്തത്. നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. 

അതേസമയം പരാതിക്കാരന്റെ ആരോഗ്യനിലയിലുണ്ടായ മാറ്റങ്ങളെപ്പറ്റി പരിശോധന നടത്തിവരികയാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയും അറിയിച്ചു.പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയറുടെ നിര്‍ദ്ദേശ പ്രകാരം ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍, ഡി.ജി.സി.ഐ, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com