മുട്ടുമടക്കുമോ സര്‍ക്കാര്‍?; ഡല്‍ഹിയില്‍ ബിജെപി ഉന്നതതല യോഗം, അമിത് ഷായും രാജ്‌നാഥ്‌സിങും പങ്കെടുക്കുന്നു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി
മുട്ടുമടക്കുമോ സര്‍ക്കാര്‍?; ഡല്‍ഹിയില്‍ ബിജെപി ഉന്നതതല യോഗം, അമിത് ഷായും രാജ്‌നാഥ്‌സിങും പങ്കെടുക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലാണ് യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നാല് ദിവസമായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 

പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് മാറിയാല്‍ ഉടന്‍ ചര്‍ച്ച നടത്താമെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞ കര്‍ഷകര്‍, ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിജെപി ഉന്നതതല യോഗം ചേരുന്നത്. 

കര്‍ഷകര്‍ ബുരാരി ഗ്രൗണ്ടിലേക്ക് മാറണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഗ്രൗണ്ട് തുറന്ന ജയിലാണെന്നും തങ്ങള്‍ അതിര്‍ത്തികളില്‍ തന്നെ തുടരുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഡല്‍ഹിയിലേക്കുള്ള അഞ്ച്  വഴികളും അടച്ച് സമരം ചെയ്യാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടന്നിരുന്നു.സായുധ സേനയെ രംഗത്തിറക്കിയായിരുന്നു സര്‍ക്കാര്‍ കര്‍ഷകരെ നേരിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com