മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു; ഇന്ന്  5,544 പേര്‍ക്ക് രോഗം

18,20,059പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു; ഇന്ന്  5,544 പേര്‍ക്ക് രോഗം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,544പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,362പേര്‍ രോഗമുക്തരായി. 85പേര്‍ മരിച്ചു. 18,20,059പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 16,80,926പേര്‍ രോഗമുക്തരായി. 90,997പേരാണ് ചികിത്സയിലുള്ളത്. 47,071പേര്‍ മരിച്ചു. 

അതേസമയം, കേരളത്തില്‍ ഇന്ന് 5,643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.27 മരണവും റിപ്പോര്‍ട്ട് ചെയ്തു. 4,951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com