പുലിയുടെ ആക്രമണത്തിനിടെ നിലവിളിച്ചു; അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

മഹാരാഷ്ട്രയില്‍ അമ്മയും മകനും പുലിയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയും മകനും പുലിയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിനിടെ, ഇരുവരും ഒച്ചവെച്ചതിനെ തുടര്‍ന്ന് പുലി ഓടി പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഔറംഗബാദിന് സമീപമുള്ള ബീഡ് ജില്ലയിലാണ് സംഭവം. 35 വയസുള്ള ശീലാവതിയും 15കാരനായ അഭിഷേകുമാണ് രക്ഷപ്പെട്ടത്. പുലിയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടരുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 

കൃഷിയിടത്തില്‍ ജോലിക്ക് പോയതാണ് അമ്മയും മകനും. ഈസമയത്താണ് പുലി ആക്രമിച്ചത്. അമ്മയെ ആക്രമിക്കുന്നത് കണ്ട് മകന്‍ രക്ഷിക്കാന്‍ ചെന്നു. ഇതിനിടെ ഇരുവരും നിലവിളിച്ചതോടെ, പുലി ഓടി മറയുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ അഭിഷേകിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com