രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം; നാളെ 'നല്ല വാര്‍ത്ത' കേള്‍ക്കാമെന്ന് അനുയായികള്‍

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം; നാളെ 'നല്ല വാര്‍ത്ത' കേള്‍ക്കാമെന്ന് അനുയായികള്‍
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം; നാളെ 'നല്ല വാര്‍ത്ത' കേള്‍ക്കാമെന്ന് അനുയായികള്‍

ചെന്നൈ: കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അതിനിടെ  തന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങളുമായി രജനി നാളെ രംഗത്തെത്തുമെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

രജനി മക്കള്‍ മന്‍ഡ്രം (ആര്‍എംഎം) ജില്ലാ സെക്രട്ടറിമാരുടെ യോഗം നാളെ വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

എല്ലാ ജില്ലാ സെക്രട്ടറിമാരോടും നാളെ രാവിലെ യോഗത്തിനെത്താന്‍ അറിയിച്ചതായി ആര്‍എംഎം വക്താക്കള്‍ വെളിപ്പെടുത്തി. കോടമ്പാക്കത്തുള്ള രാഘവേന്ദ്ര മണ്ഡപത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. നാളെ നല്ല വാര്‍ത്തകള്‍ കേള്‍ക്കുമെന്ന് ആര്‍എംഎം ചെന്നൈ സെന്‍ട്രല്‍ സെക്രട്ടറി എവികെ രാജ വ്യക്തമാക്കി. 

നാളെത്തെ യോഗത്തില്‍ 50 പേര്‍ക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംഎം പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സെക്രട്ടറിമാരുടെ യോഗം ചേരുമെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com