'അവരുടെ സംസ്‌കാരം അംഗീകരിക്കണം, അറബിയും ഉറുദും പഠിച്ചേ തീരൂ; പീഡനം സഹിക്കാനാവുന്നില്ല'; യുവതി ഭര്‍തൃവീട്ടില്‍ നിന്നും മടങ്ങിയെത്തി; മുസ്ലീം യുവാവിനെതിരെ കേസ്

ഹിന്ദുകുടുംബത്തില്‍ ജനിച്ച യുവതിയെ ഇര്‍ഷാദ് ഖാന്‍ എന്നായാള്‍2018ലാണ് ഇസ്ലാമികആചാര പ്രകാരമാണ് വിവാഹം കഴിച്ചത്
'അവരുടെ സംസ്‌കാരം അംഗീകരിക്കണം, അറബിയും ഉറുദും പഠിച്ചേ തീരൂ; പീഡനം സഹിക്കാനാവുന്നില്ല'; യുവതി ഭര്‍തൃവീട്ടില്‍ നിന്നും മടങ്ങിയെത്തി; മുസ്ലീം യുവാവിനെതിരെ കേസ്

ഭോപ്പാല്‍: തന്റെ സംസ്‌കാരം അംഗീകരിക്കണ മെന്നും അറബിയും ഉറുദും പഠിക്കണമെന്നും നിര്‍ബന്ധിച്ചതിന് പിന്നാലെ ഭാര്യയുടെ പരാതിയില്‍ മധ്യപ്രദേശില്‍ മുസ്ലീം പുരുഷനെ പൊലീസ് അറസ്റ്റ്് ചെയ്തു. മധ്യപ്രദേശ് ധര്‍മ്മ സ്വാതന്ത്ര്യ ആക്ട് പ്രകാരമാണ് അറസ്റ്റ്. ലവ്് ജിഹാദിനെതിരെയുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കന്നതിനിടെയാണ് അറസ്റ്റ് 

ഹിന്ദുകുടുംബത്തില്‍ ജനിച്ച യുവതിയെ ഇര്‍ഷാദ് ഖാന്‍ എന്നായാള്‍2018ലാണ് ഇസ്ലാമികആചാര പ്രകാരമാണ് വിവാഹം കഴിച്ചത്. ശനിയാഴ്ച ഹിന്ദു യുവതി വീട്ടില്‍ മടങ്ങിയെത്തി. തന്നെ നിര്‍ബന്ധിച്ച് അവരുടെ സംസ്‌കാരം അംഗീകരിക്കാനും ഉറുദു അറബി ഭാഷ പഠിപ്പിക്കാനും നിര്‍ബന്ധിക്കുന്നു എന്നാരോപിച്ചാണ്  യുവതി വീട്ടിലെത്തിയത്. പീഡനം സഹിക്കാനാവുന്നില്ലെന്നും ഇനി അവിടെക്ക് മടങ്ങിപ്പോകില്ലെന്നും യുവതി പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് അവനെ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ തെറ്റെന്നും യുവതി പറയുന്നു.

യുവതിയുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഇര്‍ഷാദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൗജിഹാദിനെതിരെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തത്തിന്  അഞ്ച് വര്‍ഷം കഠിനതടവ് ലഭ്യമാക്കും. ഈ സാഹചര്യത്തില്‍ മുസ്ലീം യുവാവിനെതിരെ കേസ് എടുത്തത് ഏറെ പ്രാധാന്യത്തോടെയാണ് എല്ലാവരും കാണുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com