യുവാക്കള്‍ക്ക് എസ്‌യുവി കാര്‍ വാടകയ്ക്ക് നല്‍കി;  തട്ടിയെടുത്ത് വിറ്റു; പരാതിയുമായി 49കാരി പൊലീസ് സ്റ്റേഷനില്‍

ബാങ്ക് ഉദ്യോഗസ്ഥരായി എത്തിയ യുവാക്കളാണ് കാര്‍ തട്ടിയെടുത്തതെന്നാണ് സ്ത്രീയുടെ പരാതി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു: വാടയ്ക്ക് നല്‍കിയ കാര്‍ യുവാക്കള്‍ വിറ്റതായി പരാതി. 49 കാരിയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ദേപാളയ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച എസ് യുവിയാണ് യുവാക്കള്‍ക്ക് വാടകയ്ക്ക് നല്‍കിയത്.

ഭര്‍ത്താവിനെതിരെ  കൊലപാതകശ്രമം നടന്നതിന് പിന്നാലെ എസ് യുവി പൊലീസ് പിടിച്ചെടുത്തിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഹംസവേണിക്ക് കാര്‍ വിട്ടു നല്‍കിയിരുന്നു. 2015ല്‍ 25 ലക്ഷം രൂപ ലോണ്‍ എടുത്താണ് ഇവര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വാങ്ങിയത്.  സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇവര്‍ക്ക് കാര്‍ ലോണ്‍ അടയ്ക്കാനായിരുന്നില്ല. അതിനിടെ രണ്ട് യുവാക്കള്‍ ബാങ്ക് ഉദ്യോഗസ്ഥരെന്ന രീതിയില്‍ സ്ത്രീയുടെ വീട്ടില്‍ എത്തുകയായിരുന്നു. ലോണ്‍ അടയ്ക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും പണം അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ലോണ്‍ അടയ്ക്കാന്‍ ഇവര്‍ തന്നെ ഒരു വഴി പറഞ്ഞുനല്‍കുകയായിരുന്നു. 50,000 രൂപയ്ക്ക് മാസവാടകയ്ക്ക് സത്രീ യുവാക്കള്‍ക്ക് വാഹനം നല്‍കുകയായിരുന്നു. ബാങ്ക് വായ്പ അടയ്ക്കുമെന്ന ഉപാധിയോടെയായിരുന്നു വാടകയ്ക്ക് വാഹനം നല്‍കിയത്. എന്നാല്‍ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ശേഷം ഇവര്‍ വാഹനം വില്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com