35 കാരന്‍ വിവാഹിതയുടെ വീട്ടിലെത്തി; കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം; നഗ്നനാക്കി വീഡിയോ പകര്‍ത്തി ഭര്‍ത്താവ് സമൂഹമാധ്യമത്തിലിട്ടു; യുവാവ് മരിച്ചു

35 കാരന്‍ വിവാഹിതയുടെ വീട്ടിലെത്തി; കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം; നഗ്നനാക്കി വീഡിയോ പകര്‍ത്തി ഭര്‍ത്താവ് സമൂഹമാധ്യമത്തിലിട്ടു; യുവാവ് മരിച്ചു

വിവാഹിതയായ സ്ത്രീയുമായി അവിഹിത ബന്ധം ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു

ബറേലി: വിവാഹിതയുമായി അവിഹിത ബന്ധം ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനെ വിവസ്ത്രനാക്കി യുവതിയുടെ ഭര്‍ത്താവ് വീഡിയോ ചിത്രീകരിക്കുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സമീപപ്രദേശത്തുള്ള തൊഴിലാളിയായ അക്രം ഹുസൈന്‍ എന്നയാള്‍ അന്നേദിവസം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും മകനും ഇയാളെ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇഷ്ടികയും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. 

ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. എന്നാല്‍ മരിച്ചയാളുടെ കുടുംബം യുവതിക്കും ഭര്‍ത്താവിനുമെതിരെ രംഗത്തെത്തി. ഭര്‍ത്താവിനെ വിളിച്ചുവരുത്തിയ ശേഷം യുവതിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെയു ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com