'ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം ഇപ്പോള്‍ പീഡനക്കളം,  ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു' ; ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി 

നിര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് ഓരോ ദിവസവും കേള്‍ക്കുന്നത്. പീഡനക്കേസില്‍ നടപടികള്‍ നീളുന്നു
'ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം ഇപ്പോള്‍ പീഡനക്കളം,  ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു' ; ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി 


ചെന്നൈ : രാജ്യത്തെ ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം ഇപ്പോള്‍ പീഡനക്കളമായിരിക്കുന്നു. ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. നിരാശാജനകമായ സാഹചര്യമെന്ന് ജസ്റ്റിസ് എന്‍ കിരുബാകരന്‍ അഭിപ്രായപ്പെട്ടു. 

പൊളളാച്ചി ഉള്‍പ്പെടെ സംസ്ഥാനത്തെ പീഡനക്കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. നിര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് ഓരോ ദിവസവും കേള്‍ക്കുന്നത്. പീഡനക്കേസില്‍ നടപടികള്‍ നീളുന്നു. കൃത്യമായ ശിക്ഷാനടപടികളിലേക്ക് കടക്കുന്നില്ലയെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ദളിത് യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഹാഥ് രസിന് പിന്നാലെ യുപിയിലെ ബല്‍റാപൂരിലും കഴിഞ്ഞ ദിവസം ദളിത് വിദ്യാര്‍ത്ഥിനിയും ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. കോളേജില്‍ പ്രവേശനം തേടി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആറംഗ സംഘം ആക്രമിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com