ആര്‍ട്ടിസ്റ്റ് ശിവ അന്തരിച്ചു, വിടപറഞ്ഞത് വിക്രമാദിത്യനെ വരച്ചു കാട്ടിയ ചിത്രകാരന്‍ 

ഊരിയ ഉടവാളേന്തി, വേതാളത്തെ തോളില്‍ തൂക്കി മുന്‍പോട്ട് നടക്കുന്നതിന് ഇടയില്‍ തലതിരിച്ച് നോക്കുന്ന വിക്രമാദിത്യന്റെ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു
ആര്‍ട്ടിസ്റ്റ് ശിവ അന്തരിച്ചു, വിടപറഞ്ഞത് വിക്രമാദിത്യനെ വരച്ചു കാട്ടിയ ചിത്രകാരന്‍ 

ചെന്നൈ: ആര്‍ട്ടിസ്റ്റ് കെ സി ശിവശങ്കര്‍(ആര്‍ട്ടിസ്റ്റ് ശിവ 97) അന്തരിച്ചു. 60 വര്‍ഷത്തിലേറെ വരകളുടെ ലോകത്ത് നിറഞ്ഞു നിന്ന അദ്ദേഹം അമ്പിളി അമ്മാവന്‍ എന്ന ബാലമാസികയിലെ വിക്രമാദിത്യന്‍-വേതാളം ചിത്രീകരണത്തിലൂടെയാണ് പ്രശസ്തനാവുന്നത്. 

ഊരിയ ഉടവാളേന്തി, വേതാളത്തെ തോളില്‍ തൂക്കി മുന്‍പോട്ട് നടക്കുന്നതിന് ഇടയില്‍ തലതിരിച്ച് നോക്കുന്ന വിക്രമാദിത്യന്റെ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. 1960കളിലായിരുന്നു അത്. മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ അമ്പിളി അമ്മാവന്‍ പ്രസിദ്ധീകരിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വരകള്‍ പ്രശസ്തമായി. 

ചന്ദാമാമ പബ്ലിക്കേഷന്‍സിലെ പ്രമുഖരില്‍ ജീവിച്ചിരിക്കുന്നവരിലെ അവസാന കണ്ണിയായിരുന്നു അദ്ദേഹം. 2013ല്‍ ചന്ദാമാമ നിര്‍ത്തിയതോടെ രാമകൃഷ്ണ വിജയം എന്ന പ്രസിദ്ധീകരണത്തിന്റെ ഭാഗമായി. 1924ല്‍ തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു ജനനം. 1934ല്‍ അദ്ദേഹത്തെ ചിത്രരചന പഠിപ്പിക്കുന്നതിനായി കുടുംബം ചെന്നൈയിലേക്ക് എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com