'ഈ പൈശാചികതയെ അപലപിക്കാന്‍ വാക്കുകളില്ല'; യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി മമത

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിനിരയായി പത്തൊന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കാന്‍ വാക്കുകളില്ലെന്ന് മമതാ ബാനര്‍ജി
'ഈ പൈശാചികതയെ അപലപിക്കാന്‍ വാക്കുകളില്ല'; യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി മമത

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിനിരയായി പത്തൊന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കാന്‍ വാക്കുകളില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അത്രമേല്‍ ക്രൂരവും ലജ്ജാകരവുമായ സംഭവത്തെ അപലപിക്കാന്‍ വാക്കുകളില്ല. കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നതായി മമത ട്വിറ്ററില്‍ കുറിച്ചു.

കുടുംബത്തിന്റെ സാന്നിധ്യമോ സമ്മതമോ ഇല്ലാതെ ബലം പ്രയോഗിച്ച സംസ്‌കരിച്ച നടപടി ലജ്ജാകരമാണ്. മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും വെറും വോട്ടിന് വേണ്ടിമാത്രമാകുന്നുവെന്നും മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. 

സംഭവത്തിന് പിന്നാലെ പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. സആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രൂക്ഷമായി പ്രതികരണമാണ് നടത്തിയത് യുവതി മരിച്ചതല്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊലപ്പെടുത്തിയതാണ്. മികച്ച ചികിത്സ ഉറപ്പുവരുത്താതെ യുവതിയെ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിട്ടുവെന്ന് സോണിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com