പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ പുതിയ ബോയിങ് 777; യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ പുതിയ ബോയിങ് 777; യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ പുതിയ ബോയിങ് 777; യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകള്‍ക്ക് ഇനി പുതിയ ബോയിങ് 777 വിമാനം. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത എയര്‍ ഇന്ത്യ വണിന്റെ ആദ്യത്തെ ബോയിങ് 777 വിമാനം വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ എത്തും. രണ്ട് ബോയിങ് ജെറ്റുകളില്‍ ആദ്യത്തേത് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.00ന് ന്യൂഡല്‍ഹിയില്‍ ഇറങ്ങുമെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവര്‍ക്ക് മാത്രമായാണ് പുതിയ ദീര്‍ഘദൂര വിമാനം ഉപയോഗിക്കുന്നത്. എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇതുവരെ ഉപയോഗിച്ചിരുന്നത്. അമേരിക്കയിലെ ഡല്ലാസില്‍ നിന്നാണ് പുതിയ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. 

പ്രതിരോധ സംവിധാനത്തിലൂടെ മിസൈല്‍ ഭീഷണികളെ നേരിടാന്‍ പ്രാപ്തിയുള്ളതാണ് ബോയിങ് 777 വിമാനങ്ങള്‍. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷറുകള്‍, സ്വയം-സംരക്ഷിത സ്യൂട്ടുകള്‍ എന്നിവ വിമാനത്തിലുണ്ട്. 

അശോക ചിഹ്നത്തിനൊപ്പം ഭാരത്, ഇന്ത്യ എന്ന് വിമാനത്തില്‍ എഴുതിയിട്ടുണ്ടാകും. വിശാലമായ ഓഫീസ്, മീറ്റിങ് റൂമുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു വിഭാഗം എന്നിവയും പുതിയ വിമാനങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇന്ധനം നിറയ്ക്കാന്‍ പാതി വഴിയില്‍ ഇറക്കാതെ തന്നെ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ പറക്കാന്‍ സാധിക്കുന്നതാണ് പുതിയ ബോയിങ് 777. സുരക്ഷാ നടപടികളുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച ബോയിങ് 777, യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്ണുമായി കിടപിടിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com