യുപിയില്‍ യുവതിയുടെ മൃതദേഹം പെട്ടിക്കുള്ളില്‍; ഒപ്പം താലിയും; കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

മൃതദേഹത്തിനൊപ്പം പെട്ടിയില്‍ വസ്ത്രങ്ങളും മരുന്നുകളും താലിമാലയും ഉണ്ട്
യുപിയില്‍ യുവതിയുടെ മൃതദേഹം പെട്ടിക്കുള്ളില്‍; ഒപ്പം താലിയും; കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

ഗൊരഖ്പൂര്‍:  യുവതിയുടെ മൃതദേഹം പെട്ടിക്കുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയിലെ മണിറാം പ്രദേശത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളൊന്നുമില്ലെന്നും ഏതാണ്ട് മുപ്പതിനടുത്താണ് പ്രായമെന്നും പൊലിസ് പറഞ്ഞു.

യുവതി ചുവന്ന വസ്ത്രമാണ് ധരിച്ചത്. നെറ്റിയില്‍ സിന്ദൂരവും ഉണ്ട്. കൈയില്‍ ടാറ്റൂ കുത്തിയിട്ടുമുണ്ട്. മറ്റ് എവിടെ നിന്നെങ്കിലും കൊലനടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി ഇവിടെ വലിച്ചെറിഞ്ഞതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനൊപ്പം പെട്ടിയില്‍ വസ്ത്രങ്ങളും മരുന്നുകളും താലിയും ഉണ്ട്. 

കൊലയ്ക്ക് പിന്നില്‍ ഗാര്‍ഹിക പ്രശ്‌നങ്ങളാവാമെന്നും യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നും പൊലീസ് കരുതുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമെ കൂടുതല്‍ കാര്യം വ്യക്തമാകുമെന്നും മരിച്ചയാളെ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com