'ബാപ്പുവിന്റെ ആദർശങ്ങൾ അനുകമ്പ നിറഞ്ഞ ഇന്ത്യയെ സൃഷ്ടിക്കാൻ നമ്മെ നയിക്കട്ടെ'- മഹാത്മ ​ഗാന്ധിയെ അനുസ്മരിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി: രാഷ്ട്ര പിതാവ്‌ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. 151ാം ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. 

ഗാന്ധി ജയന്തി ദിനത്തിൽ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ശ്രേഷ്ഠമായ ചിന്തകളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ- എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 

മഹത്തായ ഈ രാജ്യത്തിന്റെ പേരിൽ ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിന് ആദരം അർപ്പിക്കുന്നു. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു- രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി എന്നിവരും രാഷ്ട്രപിതാവിനെ അനുസ്മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com