മകളെ അവസാനമായി ഒന്ന് കാണാന്‍ പോലും കുടുംബത്തിന് സാധിച്ചില്ല; അവള്‍ക്ക് നീതി കിട്ടുംവരെ പോരാടുമെന്ന് പ്രിയങ്ക, കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങി

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ കോണ്‍ഗ്രസ് സമര രംഗത്തുണ്ടായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌രസ് പെണ്‍കുട്ടിയുടെ വീട്ടില്‍/ചിത്രം: ട്വിറ്റര്‍
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌രസ് പെണ്‍കുട്ടിയുടെ വീട്ടില്‍/ചിത്രം: ട്വിറ്റര്‍

ഹാഥ്‌രസ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ കോണ്‍ഗ്രസ് സമര രംഗത്തുണ്ടായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. 

മകളെ അവസാനമായി കാണാന്‍ കൂടി കുടുംബത്തിന് സാധിച്ചില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം. മകളുടെ ശരീരം അവസാനമായി കാണിക്കാതെ ദഹിപ്പിച്ച ജില്ലാ കലക്ടറെ മാറ്റണമെന്നും ജിഡീഷ്യല്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടതായി പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് സുരക്ഷ ആവശ്യമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. 

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. 
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാജ്യസഭ പ്രതിപക്ഷ നേതാവ് മുകുള്‍ വാസ്നിക്, ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നീ നേതാക്കളും സംഘത്തിലുണ്ടായിരുന്നു. 

നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രണ്ടാമത്തെ ശ്രമം വിജയത്തിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഹാഥ്രസിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ നേതാക്കള്‍ വീണ്ടും ഉത്തര്‍പ്രദേശിലെത്തി.

കനത്ത പൊലീസ് സന്നാഹത്തെയാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വരവിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയായ നോയിഡയില്‍ പൊലീസ് വിന്യസിച്ചിരുന്നത്. കോണ്‍ഗ്രസ് എംപിമാരും ആയിരക്കണക്കിന് പ്രവര്‍ത്തകരും രാഹുലിന്റെ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് സംഘത്തെ കടത്തിവിടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന നോയിഡ എസിപിയുടെ നേതൃത്തില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ച് പേര്‍ക്ക് ഹാഥ്രസിലേക്ക് പോകാനുള്ള അനുമതി നല്‍കുകയായിരുന്നു.നേതാക്കളെ കടത്തിവിട്ട പൊലീസ്, പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് നോയിഡ അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കനത്ത പൊലീസ് സന്നാഹത്തെയാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വരവിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയായ നോയിഡയില്‍ പൊലീസ് വിന്യസിച്ചിരുന്നത്. കോണ്‍ഗ്രസ് എംപിമാരും ആയിരക്കണക്കിന് പ്രവര്‍ത്തകരും രാഹുലിന്റെ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് സംഘത്തെ കടത്തിവിടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന നോയിഡ എസിപിയുടെ നേതൃത്തില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ച് പേര്‍ക്ക് ഹാഥ്രസിലേക്ക് പോകാനുള്ള അനുമതി നല്‍കുകയായിരുന്നു.

നേതാക്കളെ കടത്തിവിട്ട പൊലീസ്, പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് നോയിഡ അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com