ഹാഥ്‌രസ് പൊലീസിന് വീഴ്ച പറ്റി; എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാകും; പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് യുപി ഡിജിപി

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹാഥ്‌രസ് പൊലീസിന് വീഴ്ച പറ്റിയെന്ന് യു പി ഡിജിപി എച്ച് സി അവസ്തി.
ഹാഥ്‌രസ് പൊലീസിന് വീഴ്ച പറ്റി; എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാകും; പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് യുപി ഡിജിപി

ഹാഥ്‌രസ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹാഥ്‌രസ് പൊലീസിന് വീഴ്ച പറ്റിയെന്ന് യു പി ഡിജിപി എച്ച് സി അവസ്തി. പെണ്‍കുട്ടിയുടെ കുടുംബത്തിനെ കണ്ടതിന് ശേഷമാണ് പൊലീസ് മേധാവിയുടെ പ്രതികരണം. പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിച്ച ജില്ലാ കലക്ടര്‍ക്ക് എതിരെ കുടുംബം പൊലീസ് മേധാവിക്ക് പരാതി നല്‍കി. 

എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് ശേഷം, ആദ്യമായി കുടുംബത്തെ കാണാനെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് അവസ്തി. 

പൊലീസിന് എതിരെ രൂക്ഷ പ്രതികരണമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടായത്. യുവതിയെ അവസാനമായി കാണാന്‍ യാചിച്ചിട്ടും അനുവദിച്ചില്ലെന്ന് സഹോദരന്‍ പറഞ്ഞിരുന്നു. രണ്ടു ദിവസത്തെ മാധ്യമവിലക്കിന് ശേഷം, ഹാഥ്‌രസിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഞങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് മനസ്സിലാകില്ല എന്നായിരുന്നു റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ പൊലീസ് പറഞ്ഞത്.'-പെണ്‍കുട്ടിയുടെ സേഹോദരന്‍ പറയുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പകരം ഗ്രാമത്തിലെ മറ്റുള്ളവരോട് സംസാരിക്കുകയാണ് ചെയ്തതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുപി പൊലീസ് അനുമതി നല്‍കി. അഞ്ചുപേര്‍ക്കാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com