ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം;  കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചത്‌ 
ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം;  കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ലക്‌നൗ: ഹാഥ്രസിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ തലയറുത്തുകൊണ്ടുവരുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുത്തു. ബുലന്ദേശ്വറിലെ കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കിനെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ഹാഥ് രസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടഞ്ഞപ്പോഴുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ മാലിക്കിനും പരിക്കേറ്റിരുന്നു.

അതേസമയം സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നിതിനിടെ പ്രതികള്‍ക്കായി പ്രദേശത്തെ സവര്‍ണര്‍ സംഘടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദളിത് പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിക്ക് പിന്തുണയര്‍പ്പിച്ച് മേല്‍ജാതിക്കാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ബിജെപി നേതാവ് രാജ്‌വീര്‍ സിങ് പഹല്‍വാന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. 'വ്യക്തിപരമായി താനും' ഇതില്‍ പങ്കാളിയാകുമെന്ന് രാജ്‌വീര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ നാല് പ്രതികളില്‍ ഒരാളുടെ കുടുംബവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയായിരുന്നു യോഗം

ക്രൂര പീഡനത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന ഹാഥ് രസിലെ പെണ്‍കുട്ടി, സെപ്റ്റംബര്‍ 29നാണ് മരണത്തിന് കീഴടങ്ങിയത്. ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പിന്നീട് പത്തൊമ്പതുകാരിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിച്ചത് ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com