ഒരു വനിതാ നേതാവിനെ കൈവയ്ക്കാന്‍ എങ്ങനെ ധൈര്യം വന്നു?; പ്രിയങ്കയെ കയ്യേറ്റം ചെയ്ത പൊലീസിന് എതിരെ നടപടി വേണമെന്ന് ബിജെപി വൈസ് പ്രസിഡന്റ്

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തതില്‍ ബിജെപിക്കുള്ളിലും അമര്‍ഷം
ഒരു വനിതാ നേതാവിനെ കൈവയ്ക്കാന്‍ എങ്ങനെ ധൈര്യം വന്നു?; പ്രിയങ്കയെ കയ്യേറ്റം ചെയ്ത പൊലീസിന് എതിരെ നടപടി വേണമെന്ന് ബിജെപി വൈസ് പ്രസിഡന്റ്

മുംബൈ: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തതില്‍ ബിജെപിക്കുള്ളിലും അമര്‍ഷം. പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത പൊലീസുകാര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഘ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. 

'ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കൈവയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെ ധൈര്യം വന്നു? പൊലീസ് അവരുടെ പരിധികള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം' -ചിത്ര ട്വിറ്ററിലൂടെ പറഞ്ഞു. എന്‍സിപി വിട്ട് കഴിഞ്ഞ വര്‍ഷമാണ് ചിത്ര ബിജെപിയില്‍ ചേര്‍ന്നത്. 

ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദ്യനാഥ് ഇത്തരത്തിലുള്ള പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസുകാരന്‍ പ്രിയങ്ക ഗാന്ധിയുടെ വസത്രത്തില്‍ കുത്തിപ്പിടിച്ച ചിത്രവും ചിത്ര പങ്കുവച്ചിട്ടുണ്ട്. 

ട്വീറ്റിന് പിന്നാലെ ചിത്രയുടെ നിലപാട് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയില്‍ ചേര്‍ന്നെങ്കിലും ചിത്രയുടെ സംസ്‌കാരം നഷ്ടപ്പെട്ടിട്ടില്ലെന്ന് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്യജിത് ടാംബെ പറഞ്ഞു, 

കഴിഞ്ഞദിവസം പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് ഗൗതം ബുദ്ധ നഗര്‍ പൊലീസ് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com