കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ ജന്മദിനാഘോഷം;  വീഡിയോ വൈറല്‍

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ ജന്മദിനാഘോഷം
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ ജന്മദിനാഘോഷം;  വീഡിയോ വൈറല്‍

ഹൈദരബാദ്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ ജന്മദിനാഘോഷം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് യര്‍ലഗഡ്ഡ വെങ്കിട്ടറാവുവിന്റെ ജന്മദിനാഘോഷമാണ് അനുയായികള്‍ ഉത്സവമാക്കിയത്. പൂക്കള്‍ വിതറിയും പൂത്തിരിക്കത്തിച്ചും നടത്തിയ ആഘോഷത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ആഘോഷം.

ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിനേതാക്കള്‍ തന്നെ ഇത്തരം പരിപാടി സംഘടിപ്പിച്ചത് ശരിയായില്ലെന്നാണ് ആരോപണം. സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com