വീടിന് പുറത്തിറങ്ങാന്‍ മടി; ആകെ താത്പര്യം മൊബൈല്‍ ഗെയിമുകളോട്; പബ്ജി നിരോധിച്ചതില്‍ മനംനൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

ശനിയാഴ്ച കിടപ്പുമുറിയിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ആര്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: പബ്ജി ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതില്‍ മനംനൊന്ത് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഈസ്റ്റ് ലോഹനിപൂരിലാണ് സംഭവം നടന്നത്. 

ലോഹനിപൂരിലെ ഒരു ഫ്‌ലാറ്റിലാണ് പതിനാറുകാരനായ ആര്യന്‍ കുമാറും കുടുംബവും കഴിഞ്ഞുവന്നത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതോടെ സ്ഥിരമായി പബ്ജി കളിച്ചുകൊണ്ടിരുന്ന ആര്യന്‍ മനോവിഷമത്തിലായെന്ന് കുടുംബം പറയുന്നു. 

ശനിയാഴ്ച കിടപ്പുമുറിയിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ആര്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വീടിന് പുറത്തിറങ്ങാനും സുഹൃത്തുക്കളുമായി സംസാരിക്കാനും മടി കാണിച്ചിരുന്ന ആര്യന്‍, മൊബൈല്‍ ഗെയിമുകളില്‍ ആകൃഷ്ടനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com